ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി രവിശങ്കർ പ്രസാദ്. രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും അതിനായി തങ്ങൾ പ്രചാരണം നടത്തുമെന്നും വ്യാഴാഴ്ച രാജ്യതലസ്ഥാനത്ത് നടത്തിയ മാധ്യമ സമ്മേളനത്തിൽ രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
‘രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഞങ്ങൾ രാജ്യത്തുടനീളം പ്രചാരണം നടത്തും. അടിസ്ഥാനരഹിതമായ കാര്യങ്ങൾ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ ശീലമാണ്. യുകെയിൽ നടത്തിയ പരാമർശം താൻ നിഷേധിക്കുന്നുവെന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. എത്ര കാലം രാഹുൽ ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കും? ഇന്ത്യയുടെ ജനാധിപത്യ പിന്മാറ്റം അമേരിക്കയും യൂറോപ്പും ശ്രദ്ധിക്കണം എന്ന് രാഹുൽ പറഞ്ഞതായി ബിജെപി ആവർത്തിക്കുന്നു. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ജനാധിപത്യത്തെ വിമർശിച്ച് ഇന്ത്യക്കാരുടെ വികാരങ്ങളെ അവഹേളിക്കുന്നത് അദ്ദേഹത്തിന്റെ ശീലമാണ്,’ രവിശങ്കർ പ്രസാദ് പറഞ്ഞു.
Post Your Comments