Latest NewsNewsBusiness

ഇനി കാനറ ബാങ്ക് റൂപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കാം, പുതിയ സേവനം എത്തി

ഉപഭോക്താക്കൾക്ക് ഭീം ആപ്പ് ഉപയോഗിച്ച് റൂപേ ക്രെഡിറ്റ് കാർഡ് യുപിഐ സേവനവുമായി ബന്ധിപ്പിക്കാൻ സാധിക്കും

കാനറ ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാർഡ് ഇനി മുതൽ യുപിഐ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാൻ അവസരം. എൻസിപിസിഐയുമായി ചേർന്നാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ഭീം ആപ്പ് ഉപയോഗിച്ച് റൂപേ ക്രെഡിറ്റ് കാർഡ് യുപിഐ സേവനവുമായി ബന്ധിപ്പിക്കാൻ സാധിക്കും. കാനറ ബാങ്കിന്റെ റൂപേ ക്ലാസിക്, റൂപേ പ്ലാറ്റിനം, റൂപേ സെലക്ട് എന്നീ മൂന്ന് കാർഡുകളാണ് യുപിഐയുമായി ബന്ധിപ്പിക്കാൻ സാധിക്കുക.

റുപേ ക്രെഡിറ്റ് കാർഡും യുപിഐയും ബന്ധിപ്പിക്കുന്നതോടെ, കാർഡ് ഉപയോഗിക്കാതെ തന്നെ ഡിജിറ്റലായി പേയ്മെന്റുകൾ നടത്താൻ സാധിക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകൾക്ക് സമാനമായ രീതിയിലാണ് ഈ സംവിധാനവും വികസിപ്പിച്ചിട്ടുള്ളത്. പിഒഎസ് മെഷീൻ ഇല്ലാത്ത ഇടങ്ങളിലും ക്യുആർ റെക്കോർഡ് സ്കാൻ ചെയ്ത് പേയ്മെന്റുകൾ നടത്താൻ കഴിയുന്നതാണ്.

Also Read: തൊടുപുഴയിലെ മസാജിംഗ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം, ഉന്നത സഹായം കിട്ടിയോ എന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button