രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഭവന വായ്പ പലിശ നിരക്ക് കുത്തനെ കുറച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്നും ഭാവന വായ്പ എടുത്തവർക്ക് ആശ്വാസം പകരുന്ന വാർത്ത കൂടിയാണിത്. നിലവിൽ, 8.6 ശതമാനം നിരക്കിലാണ് ബാങ്ക് ഭവന വായ്പ നൽകുന്നത്. പുതുക്കിയ നിരക്കുകൾ അനുസരിച്ച്, 8.4 ശതമാനം നിരക്കിൽ ഭവന വായ്പ ലഭിക്കുന്നതാണ്. പുതുക്കിയ നിരക്കുകൾ മാർച്ച് 13 മുതൽ പ്രാബല്യത്തിലായി.
ബാങ്കിംഗ് മേഖലയിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഭവന വായ്പ ലഭ്യമാക്കുന്നതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഇത്തവണ പാരാ മിലിട്ടറി ഫോഴ്സ്, പ്രതിരോധ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുളള ശമ്പളം, പെൻഷൻ എന്നിവയ്ക്കായി പ്രത്യേക പലിശ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉത്സവകാല ഓഫറിനോട് അനുബന്ധിച്ച് സ്വർണം, വീട്, കാർ തുടങ്ങിയ വായ്പകൾക്കുളള പ്രോസസിംഗ് ഫീസ് ഇതിനോടകം തന്നെ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്.
Also Read: വ്യാപാരിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : രണ്ടുപേര്‍കൂടി അറസ്റ്റിൽ
Post Your Comments