
കൊച്ചി: ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി നന്ദകുമാറിനെതിരെ കടുത്ത ആരോപണവുമായി ഇയാളുടെ ഓഫീസിലെ മുൻ ജീവനക്കാരി. നന്ദകുമാർ തന്റെ ജീവിതം നശിപ്പിച്ചെന്നാരോപിച്ച് ആത്മഹത്യാ ശ്രമം നടത്തി രംഗത്തെത്തിയിരിക്കുകയാണ് യുവതി. നഗരത്തില്‍ പട്ടാപ്പകല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ഇന്നുരാവിലെ 11.30ന് ദേശാഭിമാനി ജംക്ഷനില്‍ വച്ചാണ് സംഭവമുണ്ടായത്. ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ തന്റെ ജീവിതം തകര്‍ത്തെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം.
ക്രൈം നന്ദകുമാറിന്റെ ഓഫീസിലെ മുന്‍ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്താനായിരുന്നു യുവതിയുടെ ശ്രമം. ഇതുകണ്ട നാട്ടുകാര്‍ അവസരോചിതമായി ഇടപെട്ട് ശ്രമം തടഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. നാട്ടുകാരും പോലീസും ചേർന്ന് യുവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്നെ കുറിച്ചുള്ള വാര്‍ത്ത ക്രൈം നന്ദകുമാര്‍ അദ്ദേഹത്തിന്റെ ചാനലില്‍ നല്‍കിയെന്നും മകളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി നേരത്തേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ് പോലീസ്.
Post Your Comments