KeralaLatest NewsNews

മുഹമ്മദ് റിയാസിന്റെ ‘ വാഴപ്പിണ്ടി’ പ്രയോഗത്തിനെതിരെ വി.ടി ബല്‍റാമിന്റെ ഒളിയമ്പ്

സ്വപ്ന ഭാര്യയേയും മുഖ്യമന്ത്രിയായ അമ്മായിയച്ഛനേയും പഞ്ഞിക്കിടുമ്പോാള്‍ ക മാന്ന് ഒരക്ഷരം പറയാന്‍ ധൈര്യമില്ലാത്തയാളാണ് പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കുന്നത് : പരിഹസിച്ച് ബല്‍റാം

തിരുവനന്തപുരം: പ്രതിപക്ഷത്തിന് വാഴപ്പിണ്ടിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഭാര്യയേയും മുഖ്യമന്ത്രിയായ അമ്മായിഅച്ഛനേയും പഞ്ഞിക്കിടുമ്പോള്‍ ക മാന്ന് ഒരക്ഷരം മറുപടി പറയാന്‍ ധൈര്യമില്ലാത്തയാളാണ് പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നതെന്ന് ബല്‍റാം പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വി.ടി ബല്‍റാമിന്റെ പ്രതികരണം.

Read Also: ‘ഞാന്‍ കുറച്ച് ബാഡ് ബോയ് ആണ്, ഒറ്റയ്ക്ക് വന്നവൻ, ഒരുത്തനും എന്നെ തോൽപ്പിക്കാൻ പറ്റില്ല’: റോബിൻ രാധാകൃഷ്ണൻ

‘സ്വപ്ന ആഴ്ചക്കാഴ്ച്ചയ്ക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായിഅച്ഛനേയും പഞ്ഞിക്കിടുമ്പോള്‍ അതിനോട് ക മാന്ന് ഒരക്ഷരം മറുപടി പറയാന്‍ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നത്.’- എന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പോത്തന്‍കോട് ചെങ്കോട്ടുകോണത്ത് 16കാരിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കിക്കുന്നതിനിടയിലായിരുന്നു റിയാസ് പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയതാണെന്ന് പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button