Latest NewsKeralaNews

വാഴപ്പിണ്ടി വിവാദം, മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ക്ക് പറയാന്‍ അര്‍ഹതയില്ലെന്ന് മുഹമ്മദ് റിയാസിനോട് സതീശന്‍

 

തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് അരങ്ങേറിയത് വാഴപ്പിണ്ടി വിവാദം. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയതാണെന്ന് പറയാനുള്ള എന്ത് അധികാരമാണ് മന്ത്രി മുഹമ്മദ് റിയാസിനുള്ളതെന്ന് പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള ഒരു അവകാശവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം അനുവദിക്കാത്തിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശന്‍.

Read Also: തേൻ ശേഖരിക്കാൻ ഭാര്യക്കൊപ്പം കാട്ടിൽ പോയ യുവാവിന് നേരെ കരടിയുടെ ആക്രമണം : ഗുരുതര പരിക്ക്

ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇന്ന് നടന്നത്. മുഹമ്മദ് റിയാസിന് എത്ര വലിയ പി ആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കറുടെ അടുക്കല്‍ എത്താന്‍ കഴിയാത്തതിനാല്‍ സ്പീക്കറെ പരിഹാസ പാത്രമാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

‘ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്, ഇന്ന് കേരള നിയമ സഭയുടെ അകത്തും പുറത്ത് സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നത്. നിസാര കാര്യം പറഞ്ഞ് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നിക്ഷധിക്കുക. മുഖ്യമന്ത്രിക്ക് ഒന്നിലും മറുപടിയില്ല. മാത്രമല്ല, മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു കാര്യത്തിനും അടിയന്തര പ്രമേയം ആവശ്യമില്ലാത്ത സ്ഥിതിയാണ് വന്നിരിക്കുന്നത്. സ്പീക്കര്‍ പരിഹാസ പാത്രമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷത്തിന് അനുമതി കൊടുക്കാതിരിക്കാന്‍ വേണ്ടിയിട്ട് സ്പീക്കറെയും നിര്‍ബന്ധിക്കുന്നു. സ്പീക്കറെ പരിഹാസ പാത്രമാക്കി മാറ്റാനുള്ള കുടുംബ അജണ്ടയുടെ ഭാഗമാണിത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇതാണ് നിയമ സഭയില്‍ നടക്കുന്നത്. മരുമകന് എത്ര വലിയ പിആര്‍ വര്‍ക്ക് നടത്തിയിട്ടും, സ്പീക്കറുടെ അടുക്കല്‍ എത്തുന്നില്ല എന്നുള്ള ആധിയാണ് സ്പീക്കറെ പരിഹാസ പാത്രമാക്കി പ്രതിപക്ഷത്തിന്റെ ശത്രുവാക്കി നിയമസഭയുസടെ നടപടിക്രമങ്ങളെ അട്ടിമറിക്കാന്‍ വേണ്ടി മുഖ്യമന്തിയുടെ നേതത്വത്തില്‍ നടക്കുന്ന കുടുംബ അജണ്ടയാണിത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിതാണെന്ന് പറയാനുള്ള എന്ത് അധികാരമാണ് ഉള്ളത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണ് അയാള്‍ക്കുള്ളത്’, വി.ഡി സതീശന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button