MalappuramLatest NewsKeralaNattuvarthaNews

വ്യാപാരസ്ഥാപനത്തിൽ അടയ്ക്ക മോഷണം, വിൽക്കാനെത്തിയപ്പോൾ തന്ത്രത്തിൽ കുരുക്കി വ്യാപാരി: മലപ്പുറത്ത് രണ്ടുപേർ അറസ്റ്റിൽ

വയനാട് സുല്‍ത്താന്‍ ബത്തേരി നായക്കന്‍ പറമ്പത്ത് കെ ബഷീര്‍ (48), മലപ്പുറം വട്ടല്ലൂർ പുളിയങ്കോട് അബ്ദുള്‍ ലത്തീഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

മലപ്പുറം: വ്യാപാരസ്ഥാപനത്തിൽ നിന്ന് അടയ്ക്കാ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. വയനാട് സുല്‍ത്താന്‍ ബത്തേരി നായക്കന്‍ പറമ്പത്ത് കെ ബഷീര്‍ (48), മലപ്പുറം വട്ടല്ലൂർ പുളിയങ്കോട് അബ്ദുള്‍ ലത്തീഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം പൊലീസ് ആണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച പെരുമുക്കിലെ അടയ്ക്ക വ്യാപാര സ്ഥാപനത്തിൽനിന്ന് 17 ചാക്ക് അടയ്ക്ക മോഷണം പോയിരുന്നു. മോഷണ വിവരം അടയ്ക്കാ വ്യാപാരികളുടെ ഗ്രൂപ്പിലൂടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് അറിയിച്ചു. ഇതിനിടെ വ്യാപാരികൾ പൊലീസിൽ പരാതി നൽകിയിരുന്നു. മോഷ്ടാക്കളുടെ വാഹനത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് അതുമായി അന്വേഷണം നടത്തുന്നതനിടെയാണ് പ്രതികൾ വലയിലായത്.

Read Also : ബേഗൂർ കൊല്ലി കോളനിക്ക് സമീപം പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി; വാഹനമിടിച്ചതെന്ന് സംശയം

മലപ്പുറം മുണ്ടുപറമ്പിൽ മോഷ്ടിച്ച അടയ്ക്ക വിൽക്കാനെത്തിയപ്പോൾ പ്രതികളെ കണ്ട് വ്യാപാരിക്ക് സംശയം തോന്നി. തുടർന്ന്, പണം വാങ്ങാൻ പിന്നീട് വരാൻ പറഞ്ഞു. തുടർന്ന്, വ്യാപാരി പൊലീസിൽ വിവരം അറിയിച്ചു. പണത്തിനായി പിന്നീട് പ്രതികൾ വന്നത് പൊലീസ് വലയത്തിലേക്കാണ്.

ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടികൂടുകയും തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് അടയ്ക്ക മോഷണം നടന്ന പെരുമുക്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button