കൊച്ചി: നടന്‍ സുരേഷ് ഗോപിയെ പരിഹസിച്ച് ബിഡിജെഎസ് സംസ്ഥാന നേതാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. സുരേഷ് ഗോപി ലോക്സഭാ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ അനിരുദ്ധ് കാര്‍ത്തികേയൻ വിമർശനവുമായി രംഗത്തെത്തിയത്.
സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികളെ മുന്നണികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട് എന്നും പൊതുപരിപാടിയില്‍ വന്ന് ഗ്ലാമര്‍ രാഷ്ട്രീയം കളിക്കരുത് എന്നും അനിരുദ്ധ് പറയുന്നു. വെല്ലുവിളിയും അവഗണനയും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ റിലീസാകാത്ത ബ്രഹ്മാണ്ഡചിത്രം പോലെയാകാമെന്നും പോസ്റ്റിൽ പറയുന്നു.
READ ALSO: ഗുണ്ടാ സംഘങ്ങൾ തമ്മിലെ പക; യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ പിടികൂടി
കുറിപ്പ്
മുന്നണി മര്യാദകൾ പാലിച്ചാൽ മാത്രമേ കേരളത്തിൽ ദേശീയ സഖ്യം കരുത്താർജ്ജിക്കൂ .ചെറുതും വലുതുമായ നിരവധി രാഷ്ടിയ പാർട്ടികളുടെ സംയുക്ത ശക്തിയാണ് മുന്നണി രാഷ്ട്രീയം . ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ഒരു പൊതു പരിപാടിയാൽ വന്ന് ഗ്ലാമർ രാഷ്ടിയം കളിക്കുന്നതിനോട് വിയോജിക്കണം. ആയത് ആരായാലും പ്രോത്സാഹിപ്പിക്കാൻ പാടില്ല.
ആര് എവിടെ മത്സരിക്കണം. എങ്ങിനെ തെരെഞ്ഞെടുപ്പിനെ നേരിടണം എന്നൊക്കെ മുന്നണി തീരുമാനമായി മാറണം. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളെ എന്നും എല്ലാ മുന്നണികളും തള്ളികളഞ്ഞിട്ടുണ്ട്. പ്രസ്ഥാനങ്ങളുടെ പിൻബലമില്ലാതെ ഒരാൾക്കും ഒന്നും ആകാൻ കഴിയില്ല.
സിനിമാ തിയ്യറ്ററിൽ ഹൗസ് ഫുൾ ആകാം. പക്ഷെ ആ സിനിമയുടെ റിവ്യു നെഗറ്റീവ് ആകാറുണ്ട്. ജനാതിപത്യ വികസന പ്രക്രിയയിൽ ഏർപ്പെടുന്നവർക്ക് അല്പം പരസ്പര ബഹുമാനവും ആദരവും ആകാം.
വെല്ലുവിളിയും അവഗണനയും പാർലിമെന്റെറി രാഷ്ട്രീയത്തിൽ റിലീസ് ആകാത്ത ബ്രഹ്മാണ്ഡ ചിത്രം പോലെയാകും. ഗോവിന്ദന്മാരെ അകറ്റാം നമ്മുക്ക് ഒന്നായി ….
സ്വയം ആരും ഗോപി വരയ്ക്കരുത് …
അനിരുദ്ധ് കാർത്തികേയൻ
സംസ്ഥാന ട്രഷറർ
ബി ഡി ജെ എസ് –
Post Your Comments