ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തോടെ ആരംഭിച്ച് വ്യാപാരം. ആഗോള വിപണിയിൽ ദുർബലാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് വ്യാപാരം നഷ്ടത്തിൽ ആരംഭിച്ചത്. സെൻസെക്സ് 114 പോയിന്റ് നഷ്ടത്തിൽ 58,123- ലും, നിഫ്റ്റി 32 പോയിന്റ് നഷ്ടത്തിൽ 17,122- ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐടിസി, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എന്‍ടിപിസി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിൻസർവ്, ടാറ്റാ മോട്ടോഴ്സ് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലാണ്.
Also Read: കാറും ലോറിയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് വാഴൂർ റോഡിൽ വൻ അപകടം; നഴ്സ് മരിച്ചു
Post Your Comments