വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് പൊന്നമ്പലം. താരത്തിന്റെ പുതിയ വെളിപ്പെടുത്തലിൽ ഞെട്ടലിലാണ് ആരാധകർ. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് ആശുപത്രിയില്‍ ആയതിന് കാരണം കുടുംബമാണെന്നു പൊന്നമ്പലം പറയുന്നു.
ബന്ധുവും സംവിധായകനുമായ ജഗന്നാനാഥനാണ് താരത്തിന് വൃക്ക ദാനം ചെയ്തത്. താന്‍ ആശുപത്രിയില്‍ ആയപ്പോള്‍ ഓപ്പറേഷനും മറ്റും ഒരുപാട് സഹപ്രവര്‍ത്തകര്‍ സാഹായത്തിനായി എത്തിയിരുന്നുവെന്നും മദ്യപിച്ചും ലഹരി ഉപയോഗിച്ചുമാണ് തന്റെ വൃക്ക തകരാറിലായതെന്നാണ് പലരും കരുതിയതെന്നു നടൻ പറഞ്ഞു. എന്നാല്‍ താന്‍ അത്തരക്കാരനല്ലെന്നും അതിനു പിന്നിൽ ബന്ധുക്കൾ തന്നെയാണെന്നും നടൻ വെളിപ്പെടുത്തി.
‘തന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതില്‍ മൂന്നാമത്തെ ഭാര്യയുടെ മകന് എന്റെ മാനേജറായി കുറച്ചുക്കാലം ജോലി ചെയ്തിരുന്നു. ഒരിക്കല്‍ അയാള്‍ എന്തോ വിഷം തനിക്ക് ബിയറില്‍ കലക്കി തന്നു. പിന്നീട് ഇതേ സ്ലോ പൊയിസണ്‍ രസത്തിലും കലക്കി തന്നു. ഇതെല്ലാമാണ് ഈ അവസ്ഥവരാന്‍ കാരണമെന്ന്’ പൊന്നമ്പലം പറയുന്നു. ആദ്യം ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നും പിന്നീട് ഒപ്പം ജോലി ചെയ്തിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കാര്യം അറിഞ്ഞതെന്നും താരം ഒരു അഭിമുഖത്തിൽ പങ്കുവച്ചു.
Post Your Comments