ThiruvananthapuramKeralaNattuvarthaLatest NewsNews

ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ വിദ്യാർത്ഥികൾ ക​ഞ്ചാ​വു​മാ​യി അറസ്റ്റിൽ

ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു(22), ക്രി​സ്റ്റി (25) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

വെ​ള്ള​റ​ട: ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പൊലീസ് പി​ടി​യി​ല്‍. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു(22), ക്രി​സ്റ്റി (25) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മു​ട്ട​യ്ക്കോ​ട് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന ര​ണ്ടു വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് ഇ​വ​ര്‍.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് സംഭവം. വെ​ള്ള​റ​ട​യ്ക്ക് സ​മീ​പം ഉ​ണ്ട​ങ്കോ​ട് വി​ദ്യാ​ര്‍​ത്ഥിക​ള്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ ബാ​ഗു​മാ​യി എ​ത്തി​യ വെ​ള്ള​റ​ട പു​ലി​യൂ​ര്‍​ശാ​ല സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ ​ക​ണ്ടു സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ര്‍ വെ​ള്ള​റ​ട പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കുക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രെ ക​ണ്ട് ഭയന്ന ശ്രീ​ജി​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Read Also : എന്റെ സഹപ്രവർത്തകരെ ഓർത്ത് ദുഖമുണ്ട്: ‘കാർപെൻ്റേഴ്‌സ് ഒരു സംഗീത ട്രൂപ്പ്’, മാധ്യമത്തിനെതിരെ സന്ദീപ് വാചസ്‌പതി

തു​ട​ര്‍​ന്ന്, പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു ര​ണ്ടു​പേ​രെ പി​ടി​കൂ​ടു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​തി​നു​ള്ളി​ല്‍ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​തി​ക​ളാ​ണെ​ന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇ​വ​രെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​ദു​ല്‍​കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ജോ​സ​ഫ് ആ​ന്‍റ​ണി നെ​റ്റോ​യു​ടെ​യും നേ​ത്വ​ത്വത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button