ThiruvananthapuramNattuvarthaLatest NewsKeralaNews

യു​വാ​വ് ട്രെ​യി​നിടിച്ച് ​മ​രി​ച്ചു : മൃതദേഹം തി​രി​ച്ച​റി​ഞ്ഞ​ത് കൈ​യി​ലെ പ​ച്ച​കു​ത്തി​യ​ത് ക​ണ്ട്

ന​രു​വാ​മൂ​ട് മു​പ്ലാ​വി​ള വാ​റു​വി​ളാ​ക്ക​ത്തു വീ​ട്ടി​ൽ ചി​ക്കു ജ​യ​നെ(25) ആ​ണ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

നേ​മം: യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ ന​രു​വാ​മൂ​ട് മു​പ്ലാ​വി​ള വാ​റു​വി​ളാ​ക്ക​ത്തു വീ​ട്ടി​ൽ ചി​ക്കു ജ​യ​നെ(25) ആ​ണ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൊ​ട്ട​മൂ​ടി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം റെ​യി​വേ ട്രാ​ക്കി​ന് സ​മീ​പം ക​ണ്ട​ത്. തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വി​ധ​മാ​യി​രു​ന്നു മൃ​ത​ദേ​ഹം കണ്ടെത്തിയത്. കൈ​യി​ലെ പ​ച്ച​കു​ത്തി​യ​ത് ക​ണ്ടാ​ണ് മ​രി​ച്ച​ത് ചി​ക്കു ജ​യ​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

Read Also : കാർബൺ പുറന്തള്ളുന്നതിൽ ഇന്ത്യൻ സമുദ്രമേഖല ആഗോള ശരാശരിയിലും താഴെ, സിഎംഎസ്ആർഐ പഠന റിപ്പോർട്ട് പുറത്ത്

സംഭവത്തിൽ ​അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത ന​രു​വാ​മൂ​ട് പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക​ൾ​ക്ക് കൈമാറി.

ഇയാൾ തി​രു​വ​ല്ലം പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് പൊ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലും എം​ഡി​എം​എ ക​ട​ത്തി​യ കേ​സി​ലും പ്ര​തി​യാ​ണ്. പോ​ക്സോ കേ​സി​ൽ ജ​യി​ൽ ആ​യി​രു​ന്ന ഇയാൾ ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button