Latest NewsNewsBusiness

നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, സൂചികകളിൽ ഇടിവ്

നിഫ്റ്റി 258 പോയിന്റ് ഇടിഞ്ഞ് 17,154- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

വ്യാപാരത്തിന്റെ ഒന്നാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 897 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 897- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 258 പോയിന്റ് ഇടിഞ്ഞ് 17,154- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ വർഷത്തെ ഏറ്റവും താഴ്ന്ന ക്ലോസിംഗ് പോയിന്റിലാണ് ഇന്ന് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.

പൊതുമേഖലാ ബാങ്ക് ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടതോടെയാണ് സൂചികകൾ ദുർബലമായത്. 775 കമ്പനികൾ ഇന്ന് സെൻസെക്സിൽ നേട്ടമുണ്ടാക്കുകയും, 2,827 കമ്പനികൾ നഷ്ടവും നേരിട്ടു. 155 കമ്പനികളുടെ ഓഹരികളാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ടാറ്റാ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ബജാജ് ഫിൻസെർവ് എന്നിവയുടെ ഓഹരികൾ കനത്ത ഇടിവ് നേരിട്ടു. അതേസമയം, ടെക് മഹീന്ദ്രയാണ് നേട്ടമുണ്ടാക്കിയ ഏക മുൻനിര ഓഹരി.

Also Read: ശ്രീകൃഷണനെ വിവാഹം ചെയ്‌തെന്ന് യുവതി: മരുമകനെ ലഭിച്ചതില്‍ സന്തോഷമെന്ന് വധുവിന്റെ കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button