
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി. ആഗോള വിപണിയിൽ സമ്മിശ്ര പ്രതികരണമാണെങ്കിലും, സെൻസെക്സും നിഫ്റ്റിയും മികച്ച തുടക്കമാണ് കാഴ്ചവച്ചത്. സെൻസെക്സ് 316 പോയിന്റ് ഉയർന്ന് 59,458- ലും, നിഫ്റ്റി 101 പോയിന്റ് ഉയർന്ന് 17,514- ലിലുമാണ് വ്യാപാരം നടക്കുന്നത്. സെക്ടറൽ സൂചികകളിൽ ഐടിയും, മെറ്റലുമാണ് മുന്നേറിയിട്ടുള്ളത്. അതേസമയം, മീഡിയ, ഓട്ടോ സൂചികകളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, ഐടിസി, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നെസ്‌ലെ, ടൈറ്റാന്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
Post Your Comments