കുലശേഖരം: സ്കൂൾ വാനിൽനിന്നിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ആറുവയസ്സുകാരൻ അതേ വാനിടിച്ച് ദാരുണാന്ത്യം. പൊൻമന സമാധിനടയ്ക്ക് സമീപം മേലെ വീട്ടിൽ സതീഷ് കുമാർ, നന്ദിനി ദമ്പതികളുടെ മകൻ സൂര്യനാഥ്(6) ആണ് മരിച്ചത്. സഹോദരൻ ശബരീഷി(9)നും അപകടത്തിൽ പരിക്കേറ്റു. സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : വിവാഹിതരായ സഹോദരിമാരുടെ സ്വർണ്ണം വരെ പിടിച്ചെടുത്തു: എൻഫോഴ്‌സ്‌മെന്റിനെതിരെ തേജസ്വി യാദവ്
തിങ്കളാഴ്ച വൈകീട്ട് പതിവുപോലെ സ്കൂൾ വിട്ട് സ്വകാര്യ വാനിൽ വീട്ടിനടുത്ത് ഇറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഇവർ വന്ന വാൻ തിരിച്ച് പോകുന്നതിനിടെ കുട്ടികളെ ഇടിക്കുകയായിരുന്നു. കുലശേഖരം എസ്.ആർ.കെ.ബി.വി സ്കൂളിൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഇതേ സ്കൂളിൽ ആണ് ശബരീഷും പഠിക്കുന്നത്.
വാൻ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുലശേഖരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments