Latest NewsKeralaNews

വിവാഹിതരായ സഹോദരിമാരുടെ സ്വർണ്ണം വരെ പിടിച്ചെടുത്തു: എൻഫോഴ്‌സ്‌മെന്റിനെതിരെ തേജസ്വി യാദവ്

ന്യൂഡൽഹി: തന്റെ വീട്ടിൽ നിന്ന് സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തുവെന്ന് ആരോപിച്ച് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തേജസ്വിയുടേയും കുടുംബാംഗങ്ങളുടേയും വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായാണ് തേജസ്വി യാദവിന്റെ പ്രതികരണം.

തങ്ങൾ ബിജെപി-ആർഎസ്എസ് പോലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളല്ല. പ്രായോഗിക രാഷ്ട്രീയം പിൻപറ്റുന്നവരാണ്. അവ ഏറ്റെടുക്കാനുള്ള ബോധ്യവും പൊതുജന പിന്തുണയും തങ്ങൾക്കുണ്ട്. പക്ഷേ ചിലർ ഭയന്ന് രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: മുസ്ലീം പിന്തുടര്‍ച്ചാവശകാശ നിയമം, വീണ്ടും വിവാഹിതനായ അഡ്വ ഷുക്കൂറിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.എം ഷാജി

അരമണിക്കൂറാണ് ഇഡി ഉദ്യോഗസ്ഥർ തന്റെ ഡൽഹിയിലുള്ള വീട്ടിൽ പരിശോധന നടത്തിയത്. എന്നാൽ അവർ മുകളിൽ നിന്നുള്ള ഓർഡറിനായി മണിക്കൂറുകളോളം അവിടെ തുടരുകയായിരുന്നു. ഇതിന് പിന്നിൽ അമിത്ഷാ ആയാലും ശരി, ഇത്തരത്തിലുള്ള നാടകങ്ങളുടെ സംവിധാനം നിർബന്ധമായും മാറ്റേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബഡ്ജറ്റ് റേഞ്ചിൽ രണ്ട് മാസത്തെ വാലിഡിറ്റി പ്ലാനുമായി ബിഎസ്എൻഎൽ, ആനുകൂല്യങ്ങൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button