KeralaLatest News

‘വീട്ടിൽ നിന്ന് 10 മിനിറ്റ് ബ്രഹ്മപുരം പ്ലാൻ്റ്’, പോസ്റ്റൊക്കെ കണ്ടാൽ ഞാൻ ചത്തുപോകേണ്ടതാണ്: ഇവിടെ ഒരു കുഴപ്പവും ഇല്ല’

ബ്രഹ്മപുരത്തെ കുറിച്ച് വാർത്തയിൽ കാണുന്നതും ഫേസ്ബുക് പരിചിതരായ പലരുടെ പോസ്റ്റ്‌ പരിഗണിച്ചാൽ ഞാൻ പുക വലിച്ചുകയറ്റി ഇപ്പോൾ ചത്തു പോകേണ്ടതാണ്’ എന്ന വൈറൽ കുറിപ്പുമായി സിനിമാ പ്രവർത്തകൻ. ആകാശത്ത് പുക നിറഞ്ഞതോടെ ‘കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു’ എന്നെല്ലാം പ്രമുഖരടക്കം അഭിപ്രായപ്പെട്ടിരുന്നു.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തുന്നതുവഴി ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കകളും ഒരു വശത്തുണ്ട്. എന്നാൽ ഇതെല്ലാം തെറ്റാണെന്നാണ് ബ്രഹ്മപുരം പ്ലാന്റിന് സമീപം താമസിക്കുന്ന സാംജി തോമസിന്റെ വാദം.

അദ്ദേഹത്തിന്റെ കുറിപ്പ് കാണാം:

പറയണ്ട എന്ന് വച്ചതാണ്. എന്നാലും പറയണം എന്ന് തോന്നി.
വീടിന്ടെ ടെറസിൽ ആണ്. സമയം
6.50 പിഎം ( എഴുതുന്ന ടൈം ) ആകാൻ പോകുന്നു.വീട്ടിൽ നിന്ന് 10 മിനിറ്റ് യാത്ര ചെയ്താൽ എത്തുന്നത് ബ്രഹ്മപുരം പ്ലാന്റ്ൽ ആണ്. അത്രയും അടുത്ത് ആണ് ഞങ്ങൾ താമസം.

കുറഞ്ഞത് വാർത്തയിൽ കാണുന്നതും ഫേസ്ബുക് പരിചിതരായ പലരുടെ പോസ്റ്റ്‌ പരിഗണിച്ചാൽ ഇപ്പോൾ ചത്തു പോകേണ്ടതാണ് ഞാൻ പുക വലിച്ചു കയറ്റി. ബ്രഹ്മപുരത്തു നിന്ന് 15 കിലോമിറ്റർ അപ്പുറത്തും 70 കിലോമീറ്റർ അപ്പുറത്തും ഉള്ള എന്റെ സുഹൃത്തുക്കൾ കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു എന്നൊക്കെ പോസ്റ്റ്‌ ഇടുപ്പോൾ ഞാൻ പുറത്തു ഇറങ്ങി നോക്കും, ഇനി നമ്മൾ അതിനു തൊട്ട് അടുത്ത് അല്ലെ താമസം ഉള്ളത് എന്ന് അറിയാൻ. ആദ്യ രണ്ടു നാൾ നല്ല പ്രബലം ഈ പ്രേദേശത്തു ഉണ്ടായിരുന്നു. ഇപ്പോൾ അത് ഇല്ല. കുട്ടികൾ വരെ പുറത്തു ഓടി നടക്കുന്നുണ്ട്. കണ്ണൊന്നും എരിയുന്നില്ല മാസ്ക് കെട്ടി നടക്കുന്നതും ഇല്ല.

ഓരോരുത്തർ അവരുടെ രാഷ്ട്രിയ ലാഭം നോക്കുന്നു. ഞങ്ങളോട് സ്നേഹം ഉണ്ടായിട്ട് അല്ല. ആണേൽ ഈ ഫേസ്ബുക് പോസ്റ്റ്‌ ഇട്ട ഒറ്റ സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ടില്ല. എങ്ങനെ ഉണ്ട് വീട്ടിൽ എന്ന് അറിയാൻ. അവരെ വിളിച്ചിരുന്നു. ഫോൺ എടുത്തില്ല.
വല്ലാത്ത കരുതൽ ആണ് മനുഷ്യർക്ക്
ഇവിടെ പ്രേശ്നങ്ങൾ ഇല്ല
ചെറിയ പുക ആ പ്ലാന്റിന്റെ അടുത്ത് ഉണ്ട്.
അത് നാളെ കൊണ്ട് തീരും.
പേടിക്കേണ്ടതായി ഇല്ല
ഞങ്ങൾ സേഫ് ആണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button