KeralaLatest NewsNews

രണ്ടു ഭാര്യമാരും വിദേശത്ത് പോയപ്പോൾ ഹോം നഴ്സിനെ കൂടെക്കൂട്ടി, പതിനാറുകാരിയെ ലെെംഗികമായി പീഡിപ്പിച്ചു: പ്രതി പിടിയിൽ

ഇടുക്കി: തൊടുപുഴ മലങ്കര ജലാശയത്തിലെ ദ്വീപിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി ഉദയലാൽ ഘോഷ് പിടിയിലായി. ഒരു മാസത്തിലധികമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇടുക്കി സ്വദേശിനിയായ യുവതിക്കൊപ്പം ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ മുട്ടം പോലീസാണ് അറസ്റ്റു ചെയ്തത്. യുവതിയുടെ ഫോണ്‍ നിരീക്ഷിച്ചതിലൂടെയാണ് പ്രതിയെ പിടികൂടാനായത്.

ജനുവരി 26നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉദയലാൽ തുരുത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടുപേരും തൊഴിൽ തേടി വിദേശത്താണുള്ളത്. ഇതിനിടെ എറണാകുളത്ത് ഹോംനഴ്‌സായി ജോലി ചെയ്തുവരുന്ന സ്ത്രീയെ ഇയാള്‍ അടുത്തിടെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഈ സ്ത്രീയൊടൊപ്പമായിരുന്നു ഇയാൾ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്നത്.

യുവതിയുടെ ഫോൺ നമ്പർ ശേഖരിച്ച പോലീസ് ഇത്തുവെച്ചാണ് പ്രതിയെ അന്വേഷിച്ചിരുന്നത്. ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പ്രതി പീഡനത്തിന് ഇരയായത്. ഈ പെൺകുട്ടിയുടെ കുടുംബവുമായി പ്രതി ഉദയ ലാലിന്‌ മുന്‍ പരിചയമുണ്ടായിരുന്നു. ജനുവരി 26ന്‌ ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയ സമയത്താണ് ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്. പ്രതിക്ക് സ്വന്തമായി കുട്ടവഞ്ചിയുണ്ട്. ഇതിൽ രണ്ട്‌ കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ്‌ രണ്ടുകുട്ടികളും കൂടി ജലാശയത്തിന്‌ സമീപത്തെ തുരുത്തിലേക്ക്‌ പോകുകയായിരുന്നു. ഇതിനിടെ മറ്റ്‌ രണ്ട്‌ കുട്ടികളേയും പ്രതി തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു. ഇതിനുശേഷം പ്രതി പെൺകുട്ടിയുമായി തുരുത്തിലെ കുറ്റിക്കാട്ടിലേക്ക് പോയി. അവിടെ വച്ച് ലെെംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button