Kerala

ഷൈനിയുടെ കുടുംബശ്രീയിലെ കടബാധ്യത അടച്ച് തീർത്ത് പ്രവാസി സംഘടന

ഏറ്റുമാനൂരില്‍ രണ്ട് പെണ്‍മക്കളോടൊപ്പം ട്രെയിനിനു മുന്നില്‍ച്ചാടി മരിച്ച തൊടുപുഴ ചുങ്കം സ്വദേശി ഷൈനി(42)യുടെ കടം അടച്ചുതീര്‍ത്ത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്ന പ്രവാസി മലയാളി സംഘന.

ഷൈനി, കുടുംബശ്രീ സംഘത്തില്‍നിന്ന് എടുത്ത ലോണില്‍ ബാക്കിയുണ്ടായിരുന്ന 95,225 രൂപയാണ് സംഘടന നല്‍കിയത്. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസിന് സംഘടന നല്‍കിയ ചെക്ക് ഞായറാഴ്ച വൈകീട്ടോടെ, ഷൈനി അംഗമായിരുന്ന ‘പുലരി’ കുടുംബശ്രീ സംഘത്തിലെ അംഗങ്ങള്‍ക്ക് കൈമാറി.

കുടുംബശ്രീ സംഘത്തില്‍നിന്ന് മൂന്ന് വായ്പയാണ് ഷൈനി എടുത്തിരുന്നത്. ഭര്‍ത്താവ് നോബിയുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന്, ഒന്‍പതുമാസംമുന്‍പാണ് ഷൈനി വീടുവിട്ടിറങ്ങിയത്. ഇതിനുശേഷം ഏറ്റുമാനൂരിലെ സ്വന്തം വീട്ടിലാണ് മക്കളുമായി കഴിഞ്ഞിരുന്നത്.

ഷൈനി ചുങ്കത്തുനിന്ന് പോകുന്നതിന് മുന്‍പുവരെ വായ്പ കൃത്യമായി തിരിച്ചടച്ചിരുന്നു. ഏറ്റുമാനൂരിലേക്ക് പോയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ സംഘത്തിലെ മറ്റംഗങ്ങള്‍ ഷൈനിയെ ബന്ധപ്പെട്ടിരുന്നു. ഷൈനി പണമടച്ചില്ലെങ്കില്‍ സംഘത്തിലെ മറ്റ് 13 അംഗങ്ങള്‍ക്കും ഇത് തുല്യബാധ്യതയായി മാറും. അതിനിടെയാണ് ഫെബ്രുവരി 28-ന് ഷൈനി മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം മരിച്ചത്.

shortlink

Post Your Comments


Back to top button