തിരുവനന്തപുരം: സുരേഷ് ഗോപിയെ ചൊല്ലി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ വാക്‌പോര് മുറുകുന്നു.
ഞായറാഴ്ച് തൃശൂരില്‍ അമിത് ഷാ പങ്കെടുത്ത പരിപാടിയിലെ സുരേഷ് ഗോപിയുടെ പ്രസംഗം മുന്‍ നിര്‍ത്തിയാണ് ഇരുവരും തമ്മില്‍ വാക്പോര്.
സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗുകള്‍ തട്ടി വിട്ടാല്‍ ഒന്നും ബിജെപി കേരളത്തില്‍ ജയിക്കില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മറുപടി. സ്വന്തം അധ്വാനത്തില്‍ നിന്നുള്ള പണം കൊണ്ടാണ് സുരേഷ് ഗോപി ചാരിറ്റി നടത്തുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. ഈ പണമെടുത്താണ് സുരേഷ് ഗോപി പാവങ്ങള്‍ക്ക് കൊടുക്കുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടികാട്ടി.
സുരേഷ് ഗോപിയുടെ ചാരിറ്റിക്കെതിരെ എം.വി ഗോവിന്ദന്‍ അപവാദ പ്രചരണം നടത്തിയെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. അതിനുള്ള മറുപടിയാണ് സുരേഷ് ഗോപി ഇന്നലെ തൃശൂരില്‍ നല്‍കിയതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരുടെ വീട് വയ്ക്കാനുള്ള പണം കൊള്ളയടിക്കുന്ന നീച സംഘമാണ് ഗോവിന്ദന്റെ പാര്‍ട്ടിയെന്നും കൂട്ടിവച്ചതില്‍ പത്തു പൈസ പാവങ്ങള്‍ക്ക് കൊടുക്കാറുണ്ടോ എന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു.
Post Your Comments