ഉഭയകക്ഷി വ്യാപാരം കൂടുതൽ ദൃഢമാക്കാൻ ഒരുങ്ങി ഇന്ത്യയും ആസ്ട്രേലിയയും. റിപ്പോർട്ടുകൾ പ്രകാരം, ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലും, ആസ്ട്രേലിയൻ മന്ത്രി ഡോൺ ഫാരലും തമ്മിൽ സംഘടിപ്പിച്ച സംയുക്ത മന്ത്രിസഭ സമിതി യോഗത്തിലാണ് ഈ വിഷയം ചർച്ച ചെയ്തിട്ടുള്ളത്. അതേസമയം, കഴിഞ്ഞ വർഷം ഡിസംബർ 29- ന് നിലവിൽ വന്ന ഇന്ത്യ- ആസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ വിപുലീകരിക്കാൻ ഇതിനോടകം തന്നെ ചർച്ചകൾ നടക്കുന്നുണ്ട്.
മാർച്ച് 10- ന് നടന്ന ആദ്യ ഇന്ത്യ- ആസ്ട്രേലിയ ഉച്ചകോടിക്കുശേഷം ഈ വർഷം അവസാനത്തോടെ ഉടമ്പടിയിലെത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 3,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നിലവിലുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 4,500 കോടി ഡോളർ മുതൽ 5,000 കോടി ഡോളർ വരെ ഉയർത്താനാണ് ലക്ഷ്യം.
Also Read: ആൾപ്പാർപ്പില്ലാത്ത വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ
Post Your Comments