KeralaLatest NewsNews

യുദ്ധകാലാടിസ്ഥാനത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ: നാളെ മുതൽ ആരോഗ്യ സർവേ

കൊച്ചി: എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൊവ്വാഴ്ച മുതൽ ഇത് പ്രവർത്തനമാരംഭിക്കും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവർക്ക് മതിയായ വിദഗ്ദ ചികിത്സ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെഡിസിൻ, പൾമണോളജി, ഓഫ്ത്താൽമോളജി, പിഡിയാട്രിക്, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. എക്സ്റേ, അൾട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങൾ ലഭ്യമാകും. ഇതിനു പുറമെ, എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും നാളെ മുതൽ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: മുകേഷും പ്രിയയും തമ്മിൽ അവിഹിത ബന്ധം: ട്രാക്കില്‍ യുവതിയുടെയും ഭര്‍തൃസഹോദരന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ്

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സർവേ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ സർവേ നടത്തുന്നതിന്റെ ഭാഗമായി 202 ആശ പ്രവർത്തകർക്ക് പരിശീലനം നൽകി. പൊതുജനരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പരിശീലനം നൽകിയത്. ആരോഗ്യ പ്രവർത്തകർ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിവരങ്ങൾ ചേർക്കുക. ലഭ്യമാകുന്ന വിവരങ്ങൾ അപ്പോൾ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ എർപ്പെടുത്താനും വേണ്ട സജ്ജീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 5 മൊബൈൽ യൂണിറ്റുകൾ ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. രണ്ട് മൊബൈൽ യൂണിറ്റുകളുടെ സേവനം ഇന്ന് ലഭ്യമാക്കിയിരുന്നു. ഈ മൊബൈൽ യൂണിറ്റുകളിലൂടെ 7 സ്ഥലങ്ങളിലായി 178 പേർക്ക് സേവനം നൽകി.

Read Also: സ്കൂൾ വാനിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകവെ ആറുവയസ്സുകാരൻ അതേ വാനിടിച്ച് മരിച്ചു : സഹോദരന് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button