കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് കൊച്ചിയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. വിഷവായു ശ്വസിച്ചു ശക്തമായ ശ്വാസ തടസ്സം അനുഭവിച്ച് തൃക്കാക്കര വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് മരണപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ ശ്വാസം മുട്ടിനെ തുടർന്ന് ലോറൻസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ശ്വാസതടസം മാറിയിരുന്നില്ല. തുടർന്നാണ് മരണം.
അതേസമയം, ജനങ്ങളെ ദുരിതത്തിലാക്കിയ സർക്കാർ അനാസ്ഥയ്ക്കെതിരെ രൂക്ഷ വിമർശനവുമായ് സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തി. കൊച്ചിയിലെ ജനങ്ങൾ പുകശ്വസിച്ചു ഗുരുതരമായ ആരോഗ്യപ്രശ്ങ്ങങ്ങളെ അഭിമുഖീകരിക്കുമ്പോഴും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കേണ്ടവർ ഇരുട്ടിൽ തപ്പുകയാണെന്ന് സാംസ്കാരിക പ്രവർത്തകർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Post Your Comments