കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തമുണ്ടായതില്‍ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. ബ്രഹ്മപുരത്ത് ചെറിയ ചെറിയ തീപ്പിടിത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി മന്ത്രി പറഞ്ഞു. അത് മുന്നില്‍ക്കണ്ട് തീ കെടുത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായും എംബി രാജേഷ് കൂട്ടിച്ചേർത്തു.
‘മേഖലയില്‍ വീണ്ടും തീപിടിത്തമുണ്ടാവാനുള്ള സാധ്യത മുന്‍കൂട്ടിത്തന്നെ കണ്ടിരുന്നു. വീണ്ടും ചെറിയ ചെറിയ തീപിടിത്തങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇക്കാര്യം നിയമസഭയിലും പറഞ്ഞിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് പ്രദേശത്ത് അഗ്നിശമന സേന, ഹിറ്റാച്ചി എന്നിവയെല്ലാം നിലനിര്‍ത്തിയിരുന്നു,’ മന്ത്രി വ്യക്തമാക്കി. നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. പത്ത് മിനിറ്റിനകം രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അല്ല മാഡം, പാണ്ഡവര്‍ കര്‍ഷക ഭൂമി തട്ടിപ്പറിച്ചെടുക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ ആയിരുന്നോ ?
പ്ലാന്റിലെ സെക്ടര്‍ ഏഴിലാണ് തീ പടര്‍ന്നത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റിന് പുറമെ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പ്രദേശത്ത് പുക വ്യാപിക്കുന്നതിനെ തുടർന്ന് പരിസരവാസികള്‍ ആശങ്കയിലാണ്. തീ മാലിന്യക്കൂമ്പാരത്തിന്റെ അടിത്തട്ടിലേക്ക് വ്യാപിക്കാതിരിക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളമൊഴിക്കുകയാണ്. വൈകുന്നേരത്തോടെ തീ പൂര്‍ണമായും അണയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
Post Your Comments