കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാനെത്തിയ ജെസിബി ഓപ്പറേറ്റര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത കൂലി നല്‍കിയില്ലെന്ന്പരാതി.
സാധാരണ കൂലിയിലും കുറഞ്ഞ തുക മാത്രമാണ് നല്‍കിയത്. തീയണച്ചശേഷം അടിയന്തരാവശ്യങ്ങള്‍ക്കായി നിലനിര്‍ത്തിയ വാഹനങ്ങളുടെ കൂലിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
ദുരന്തനിവാരണ നിയമപ്രകാരം പിടിച്ചെടുത്ത യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ക്ക് പറഞ്ഞ ബാറ്റ തുക നല്‍കിയില്ലെന്നാണ് ആരോപണം. പകലും രാത്രിയും പണിയെടുത്ത ഓപ്പറേറ്റർമാർക്ക് 1500 രൂപമാത്രമാണ് പ്രതിദിനം നല്‍കിയത്. ഒരു ഷിഫ്റ്റിന് മാത്രം രണ്ടായിരം രൂപ എന്നായിരുന്നു ധാരണ.
തീയണച്ചെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായി നിലനിര്‍ത്തിയ അഞ്ച് വാഹനങ്ങളുടെ ഓപ്പറേറ്റര്‍മാരുടെ ബാറ്റയുടെ കാര്യത്തിൽ ഇപ്പോൾ കൃത്യമായ മറുപടിയില്ല. നിലവിൽ ബ്രഹ്മപുരത്ത് തുടരുന്ന മണ്ണ് മാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്ക് താമസച്ചെലവ് നല്‍കില്ലെന്ന് കോര്‍പറേഷൻ അറിയിച്ചതായും പരാതിയുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഉടൻ പരിഹരിക്കുമെന്നും മേയർ എം അനിൽകുമാർ വ്യക്തമാക്കി.
Post Your Comments