Latest NewsKeralaNews

ബ്രഹ്മപുരത്തെ വിഷപ്പുക ശ്വസിച്ച് ഒരാൾ മരിച്ച സംഭവം: പുകശല്യം അസുഖം കൂട്ടിയെന്ന് ബന്ധുക്കൾ, ഉരിയാടാതെ ഭരണകൂടം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് കൊച്ചിയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്ത സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. വിഷവായു ശ്വസിച്ചു ശക്തമായ ശ്വാസ തടസ്സം അനുഭവിച്ച് തൃക്കാക്കര വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് ആണ് മരണപ്പെട്ടത്. പുകശല്യത്തെ തുടര്‍ന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ ശ്വാസം മുട്ടിനെ തുടർന്ന് ലോറൻസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ശ്വാസതടസം മാറിയിരുന്നില്ല. തുടർന്നാണ് മരണം. രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് കത്തുന്നതിന്റെ രൂക്ഷഗന്ധമാണെന്നും ഈ സമയത്ത് ശ്വാസംമുട്ടല്‍ രൂക്ഷമായിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ബ്രഹ്‌മപുരത്തെ തീപിടിത്തത്തിനുശേഷം പുക വ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നാണ്‌ ലോറന്‍സിന്റെ ഭാര്യ ലിസി പറയുന്നത്.

അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ആരോഗ്യ വകുപ്പോ ഭരണകൂടമോ പ്രതികരിച്ചിട്ടില്ല. ജനങ്ങളെ ദുരിതത്തിലാക്കിയ സർക്കാർ അനാസ്ഥയ്ക്കെതിരെ രൂക്ഷ വിമർശനവുമായ് സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തി. കൊച്ചിയിലെ ജനങ്ങൾ പുകശ്വസിച്ചു ഗുരുതരമായ ആരോഗ്യപ്രശ്ങ്ങങ്ങളെ അഭിമുഖീകരിക്കുമ്പോഴും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കേണ്ടവർ ഇരുട്ടിൽ തപ്പുകയാണെന്ന് സാംസ്കാരിക പ്രവർത്തകർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button