Latest NewsKeralaNews

വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാക്കും: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് വീണാ ജോർജ്

കൊച്ചി: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ലഭ്യമാക്കും. പൾമനോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങൾ കൃത്യമായ ദിവസങ്ങളിൽ ഉണ്ടാകും. 24 മണിക്കൂർ ആംബുലൻസ് സേവനം തുടരും. ആരോഗ്യ സർവേ തുടരുകയാണ്. കുറച്ച് ഭാഗങ്ങളിൽകൂടി അവശേഷിക്കുന്നു. സർവേ പൂർത്തിയാക്കി കൃത്യമായ വിശകലനം നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Read Also: വൺപ്ലസ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് നോഡ് സിഇ 3 ലൈറ്റ് ഉടൻ പുറത്തിറക്കിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം

ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് നിലവിലെ ആരോഗ്യ സാഹചര്യം മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. മറ്റു ജില്ലകളിൽ നിന്ന് തീ അണയ്ക്കലിന് എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മെഡിക്കൽ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്താൻ മന്ത്രി നിർദേശിച്ചു. ആവശ്യമെങ്കിൽ ചികിത്സയും ലഭ്യമാക്കും.

കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളിലെ ക്രമീകരണം, മഴക്കാലപൂർവ ശുചീകരണം-ആരോഗ്യജാഗ്രത കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി.

നിലവിൽ ജില്ലയിൽ ആകെ 406 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. 13 പേർ ഐസിയുവിൽ ചികിത്സയിലാണ്. ഇവർക്ക് മറ്റ് രോഗങ്ങളും വാർധ്യക സഹജമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. പ്രായമുള്ളവർക്ക് വീട്ടിലുള്ള മറ്റുള്ള അംഗങ്ങളിൽ നിന്നാണ് കോവിഡ് പകരുന്നത്. ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത ഉണ്ടാകണം. കോവിഡ് വർദ്ധിക്കുകയാണെങ്കിൽ ഐസിയു കിടക്കകൾ ഉൾപ്പെടെ എല്ലാ സൗകര്യവും സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ആശുപത്രിയിലെ എല്ലാവരും മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രത പുലർത്തുന്നതിനും മന്ത്രി നിർദേശിച്ചു.

Read Also: ഹനുമാന്‍ ആദ്യത്തെ അന്താരാഷ്ട്ര ഭീകരന്‍, വിസ എടുക്കാതെ അനധികൃതമായി അതിര്‍ത്തി കടന്ന് ലങ്ക മുഴുവന്‍ കത്തിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button