Latest NewsNewsIndia

5 വര്‍ഷംനീണ്ട ബന്ധം സമ്മതത്തോടെയല്ലെന്ന് കരുതാനാവില്ല: ബലാത്സംഗ കേസിൽ യുവാവിനെ വെറുതെ വിട്ട് കോടതി

ബെംഗളൂരു: വിവാഹവാഗ്ദാനം നല്‍കി അഞ്ച് വര്‍ഷത്തോളം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് ഒരുവിൽ ചതിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ വെറുതെ വിട്ട് കോടതി. കുറ്റാരോപിതനായ വ്യക്തിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്നയാണ് വിധി പുറപ്പെടുവിച്ചത്. തനിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

‘ഒരു ദിവസമോ, രണ്ട് ദിവസമോ മാസങ്ങളോ അല്ല. കൃത്യമായി പറയുകയാണെങ്കില്‍ അഞ്ച് വര്‍ഷം. ഇത്രയും വര്‍ഷത്തോളം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഇവര്‍ ബന്ധത്തില്‍ തുടര്‍ന്നുവെന്ന് കരുതാനാവില്ല. ആയതിനാല്‍ ഐ.പി.സി വകുപ്പുകളായ 375 (സമ്മതപ്രകാരമല്ലാതെ ഒരു വ്യക്തിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്), 376 ( ബലാത്സംഗക്കുറ്റം) എന്നിവ നിലനില്‍ക്കില്ല’, ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തനിക്ക് നീതി വേണമെന്നും, താൻ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും കുറ്റാരോപിതർ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താനും പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഇയാള്‍ വാദിക്കുന്നത്. ജാതിപരമായ വ്യത്യാസങ്ങള്‍ കാരണമാണ് വിവാഹിതരാകാന്‍ കഴിയാതിരുന്നതെന്നും ഇയാൾ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button