
തുറവൂർ: എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ എക്സൈസ് പിടിയിലായി. മംഗലാപുരം സ്വദേശികളായ മുഹമ്മദ് അഫ്രീദി സാഗ് (18), മുഹമ്മദ് തുഫയിൽ അർഷാദ് (20), ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശിനി അനീജ സവാദ് (19) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. 5. 530 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Read Also : കേരളമുൾപ്പെടെ ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് പാടില്ലെന്ന് കേന്ദ്ര സർക്കാർ, നിർദ്ദേശങ്ങൾ ഇങ്ങനെ
കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.എസ്.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ആണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം പുലർച്ചെ ദേശീയപാതയിൽ ചമ്മനാട് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവർ കുടുങ്ങിയത്. ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന ബസിൽ നിന്നാണ് ഇവർ പിടിയിലായത്.
അസി.എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷ്, പ്രിവന്റീവ് ഓഫീസർമാരായ കെ.ജയൻ, കെ. ആർ.ഗിരീഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്. ശ്രീജ, ഡ്രൈവർ സന്തോഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments