ബെംഗളൂരു : ബെംഗളൂരു-മൈസൂര്‍ അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. 8,840 കോടി രൂപ മുതല്‍ മുടക്കിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേയാണ് വികസിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരിനുമിടയിലുള്ള യാത്രാ ദൈര്‍ഘ്യം മൂന്ന് മണിക്കൂറില്‍ നിന്ന് 75 മിനിട്ടായി ചുരുങ്ങും.
Read Also: സ്ഥിര നിക്ഷേപ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്
പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയാണ് അതിവേഗ പാതയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് ഇരുവശത്തുമായി രണ്ട് വീതം സര്‍വീസ് റോഡുകളും. മൊത്തത്തില്‍ പത്തുവരിപ്പാത. പ്രധാന പാതയിലൂടെ മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ ചീറിപ്പായാം. ടൗണുകളുടെ ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍ ആറിടങ്ങളില്‍ ബൈപ്പാസുകളുമുണ്ട്.
മേഖലയിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് പാത ഉത്തേജനം നല്‍കും. ബെംഗളൂരു-മൈസൂര്‍ അതിവേഗ പാത വരുന്നതോടെ യാത്ര ഒരു മണിക്കൂറായി കുറയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതാമന്ത്രി നിധിന് ഗഡ്കരി അഭിപ്രായപ്പെട്ടു. ദേശീയ പാത ഉദ്ഘാടനത്തിന് ശേഷം മണ്ഡ്യയിലെ പൊതു പരിപാടിയിലും റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുത്തു.
Post Your Comments