Latest NewsKeralaNews

ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യർ: അധികാരികൾ സമാധാനം പറയണമെന്ന് അശ്വതി ശ്രീകാന്ത്

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ അധികാരികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണെന്ന് അശ്വതി പറഞ്ഞു. ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കുമെന്നും അശ്വതി ചോദിച്ചു. സാമൂഹ്യ മാദ്ധ്യമത്തിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം.

Read Also: മകന്റെയും കാമുകിയുടെയും സ്വകാര്യ ചിത്രങ്ങൾ പുറത്ത്: പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍

എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയിൽ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വർഗം മനുഷ്യരാണെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യർ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്. അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാർക്ക് നഷ്ടപ്പെടുന്നതെന്ന് അശ്വതി വ്യക്തമാക്കി.

പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് തങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പെന്നും അശ്വതി ശ്രീകാന്ത് ചോദിക്കുന്നു.

Read Also: ‘വെറും സെക്‌സിന് വേണ്ടിയുള്ള മെറ്റീരിയൽ മാത്രമാണോ ഞങ്ങൾ?’: കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ നികേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button