ചെന്നൈ: തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പ്രചരിച്ച വിവാദത്തോട് പ്രതികരിച്ച് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. അടുത്തിടെയാണ് ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയുടെയും ഗേള്‍ ഫ്രണ്ടിന്റെയും ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിലവിൽ തമിഴ്നാട് സർക്കാരിലെ യുവജനക്ഷേമ, കായിക വകുപ്പുകൾ ഇദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ മകനാണ് ഇൻപനിധി. ഈ സ്വകാര്യ ചിത്രങ്ങള്‍ വൈറലായതോടെ താരത്തിന് എതിരെ വിമര്‍ശനങ്ങളും ഉയർന്നിരുന്നു. ഇതിനോടാണ് താരത്തിന്റെ പ്രതികരണം.
അത് മകന്റെ വ്യക്തിപരമായ കാര്യമാണ്. ഒരു പരിധിക്കപ്പുറം തനിക്ക് മകന്റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാനാകില്ല എന്നാണ് ഉദയനിധി പറയുന്നത്. എന്തായാലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഇത്തരം ഒരു വാര്‍ത്തയ്ക്ക് ഉദയനിധി ഒരു നല്ല പിതാവിനെ പോലെ പ്രതികരിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എന്നാല്‍ ഈ ചിത്രങ്ങള്‍ തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ വിഷയമാക്കുന്നുണ്ട്.
‘എന്റെ മകന് 18 വയസ്സു തികഞ്ഞു. അത് അവന്റെ വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടുന്നതിൽ എനിക്ക് ചെറിയ പരിധികൾ ഉണ്ട്. ഞാനും എൻറെ ഭാര്യയും മകനും തമ്മിൽ സംസാരിക്കുന്ന കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയുവാൻ പറ്റില്ല’, ഇതായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടി.
Post Your Comments