Latest NewsKeralaNews

എറണാകുളം ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കർമ്മ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: എറണാകുളം ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കർമ്മ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി എംബി രാജേഷാണ് കർമ്മ പദ്ധതി പ്രഖ്യാപിച്ചത്.

മൂന്ന് മാസത്തോളം നീണ്ടു നിൽക്കുന്ന ഏഴിന കർമ്മ പദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് സമയക്രമം നിശ്ചയിച്ചത്. ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യമെത്തുന്നത് കുറക്കുകയാണ് ലക്ഷ്യം. പ്ലാന്റിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ ശക്തമായി നടപ്പാക്കാനാണ് തീരുമാനം. ഇക്കാര്യം പ്രഖ്യാപിച്ചത്. വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉറവിട മാലിന്യ സംസ്‌കരണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് മാസ്റ്റർ പ്ലാൻ. ഏപ്രിൽ പത്തിനകം ജില്ലയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഇതിന് വേണ്ട സംവിധാനം ഏർപ്പെടുത്തണമെന്ന് ജനപ്രതിനിധികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഇത് നടപ്പാക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ ചട്ടപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു. ഫഌറ്റുകളിലും ഗേറ്റഡ് കോളനികളിലും ഉൾപ്പടെ പദ്ധതി നടപ്പാക്കും. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി വിജിലൻസ് പരിശോധയും ജനകീയ ഓഡിറ്റിങ്ങും ഉൾപ്പടെയുള്ള സംവിധാനങ്ങളും നടപ്പാക്കും.

ഉറവിട മാലിന്യ സംസ്‌കരണം, വാതിൽപ്പടി സേവനം, മാലിന്യങ്ങളുടെ സംഭരണത്തിനും നിർമാർജനവും, ശുചിമുറി മാലിന്യ സംസ്‌കരണം, പൊതുസ്ഥലത്ത് നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയവയാണ് കർമ്മ പദ്ധതിയിലുള്ളത്. ഇതിനോടകം പുരോഗതികൾ വിലയിരുത്തിന്നതും നടപടികൾ കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും വാർ റൂമുകളും ഒരുക്കും. കലക്ടറേറ്റിൽ ജില്ലാതല വാർ റൂമും അതാത് തദ്ദേശ സ്ഥാപനങ്ങളിൽ പ്രാദേശിക വാർ റൂമും തയാറാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button