കോഴിക്കോട്: വർഷങ്ങൾക്ക് മുൻപ് അമൃത ടി.വിയിലെ കഥയല്ലിത് ജീവിതം ഷോയിൽ പങ്കെടുക്കാൻ വന്ന വ്യക്തിയാണ് മാളു എന്ന യുവതി. പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായിരുന്നു മാളു ഷോയിൽ എത്തിയത്. സംഭവം അന്നത്തോട് കൂടി അവസാനിച്ചിരുന്നു. ഏകദേശം പത്തു വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം നടക്കുന്നത്. എന്നാൽ, അടുത്തിടെ യൂട്യൂബിലെ ഈ വീഡിയോ കുത്തിപ്പൊക്കി വീണ്ടും ഇവർക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രചാരണങ്ങൾ ശക്തമായിരുന്നു. സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാളവും ആൽബിനും. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു ഇവരുടെ വിശദീകരണം.
‘വർഷങ്ങൾക്ക് മുൻപ് നടന്ന ഈ ഒരു സംഭവം എന്തിനുവേണ്ടിയാണ് കുത്തി പൊക്കിയത് എന്ന് മനസിലാകുന്നില്ല. 2013 ൽ ആണ് ആ സംഭവം നടക്കുന്നത്. ഞങ്ങൾ ഇപ്പോൾ ഉള്ളതുകൊണ്ട് സന്തോഷത്തോടെയും സമാധനത്തോടെയും ജീവിക്കുകയാണ്. ആ സംഭവം കഴിഞ്ഞിട്ട് ഒരു വര്ഷം കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. അതൊരു സാഹചര്യത്തിൽ നമ്മൾ ചെയ്തു പോയതാണ്. അതൊന്നും ആരും ചെയ്യാത്ത കാര്യം ഒന്നുമല്ല. ചാനലിൽ വന്നപ്പോൾ വലിയ സംഭവം മാത്രമായി. വീണ്ടും വീണ്ടും അത് വരുന്നതിൽ ബുദ്ധിമുട്ട് ഉണ്ട്.
കിടക്കുന്നത് മുഴുവൻ നെഗറ്റീവ് കമന്റ്സ് ആണ്. ഞങ്ങൾ ഇരു കുടുബവുമായി സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അതിന്റെ ഇടയിൽ വീണ്ടും ഞങ്ങളെ അപമാനിക്കുന്ന തരത്തിൽ ഉള്ള വീഡിയോസ് ഇടരുത്. ഞങ്ങളോട് ഒരുപാട് ആളുകൾ ചോദിക്കുന്നത് ഞങ്ങൾക്ക് ആ ഷോയിൽ വന്നതിലൂടെ ലക്ഷങ്ങൾ കിട്ടിയോ എന്നാണ്. നമ്മളെ ആ ഷോയിലേക്ക് വിളിക്കുന്നത് പൈസ തരാം എന്ന് പറഞ്ഞുകൊണ്ടല്ലല്ലോ. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ വേണ്ടി അല്ലെ. പൈസയുടെ ഒരു വിഷയം അവിടെ ഇല്ല. അവർ എന്തെങ്കിലും തന്നാൽ വാങ്ങിക്കുക. അത്രേ ഉള്ളൂ. നമ്മൾ അഭിനയിക്കാൻ വേണ്ടി പോയതല്ലല്ലോ. നമ്മുടെ ജീവിതത്തിൽ ഉണ്ടായ വിഷയങ്ങൾ പരിഹരിക്കാൻ വേണ്ടി ചെന്നു. ഞങ്ങൾക്ക് ചെറിയ ഒരു എമൗണ്ട് അവിടെ നിന്നും കിട്ടിയിരുന്നു. അയ്യായിരം രൂപയാണ് ലഭിച്ചത്. ചെക്കായിട്ടാണ് കിട്ടിയത്’, ഇരുവരും പറയുന്നു.
Post Your Comments