കാസര്‍കോട്: ബളാലില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചതും മകന്‍ ആല്‍ബിനാണെന്ന വിവരം പിതാവ് ബെന്നിയെ അറിയിച്ചു. ആരോഗ്യ നില അതാവ ഗുരുതരമായിരുന്ന ബെന്നി ഇന്നലെ ആരോഗ്യം വീണ്ടെടുത്തതിന് ശേഷമാണ് ഇന്നലെ നടുക്കുന്ന സത്യം ബന്ധുക്കള്‍ അറിയിച്ചത്. വിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ബെന്നി മകളുടെ സംസ്‌കാര ചടങ്ങില്‍ പോലും പങ്കെടുത്തിരുന്നില്ല.
ആഗസ്റ്റ് അഞ്ചിനാണ് ആന്‍മേരി മരിച്ചത്. പതിനാറുകാരിയെ സഹോദരന്‍ ഐസ്‌ക്രീമില്‍ വിഷം നല്‍കി കൊല്ലുകയായിരുന്നു. വീട്ടില്‍ തയ്യാറാക്കിയ ഐസ്‌ക്രീം അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. അന്ന് തന്നെ ആന്‍മേരിക്ക് ചര്‍ദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു. മഞ്ഞപ്പിത്തമെന്ന സംശയത്തെ തുടര്‍ന്ന് ആന്‍ മേരിയ്ക്ക് പച്ചമരുന്ന് ചികില്‍സയും നടത്തിയിരുന്നു. ആഗസ്റ്റ് അഞ്ചിന് വൈകീട്ട് കൂടുതല്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ചെറുപുഴയിലെ ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ വെച്ചാണ് കുട്ടി മരണപ്പെട്ടത്.
മകള്‍ മരിച്ചതിനു പിന്നാലെ ബെന്നിയെ (48) യെയും മാതാവ് ബെസിയെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മൂവരും കഴിച്ച ഐസ്‌ക്രീമില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ സഹോദരന് ആല്‍ബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതാണ് കേസില്‍ നിര്‍ണായകമായത്.
കുടുബംത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ആല്‍ബിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. ആഴ്ചകള്‍ക്ക് മുന്‍പ് കറിയില്‍ വിഷം ചേര്‍ത്തു നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഐസ്‌ക്രീമില്‍ കലര്‍ത്തുകയായിരുന്നു.
കേസില്‍ പ്രതി ആല്‍ബിന്റെ അച്ഛന്‍ ബെന്നി ഉള്‍പ്പെടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ്. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഉടന്‍ ഫൊറന്‍സിക് പരിശോധനക്കയക്കും.
Post Your Comments