കാസര്‍കോട്: കാസര്‍കോട് ബളാലിലെ കൊലപാതകക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. വിഷത്തെ പ്രതീകവൽക്കരിക്കുന്ന ചിത്രമായിരുന്നു ആൽബിന്റെ വാട്സ് ആപ്പ് ഡിപി. കൊലപാതകം ആസൂത്രണം ചെയ്ത ഘട്ടത്തിൽ തന്നെ ഈ ചിത്രം ആൽബിന്‍ ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിക്കുകയായിരുന്നു. കുറ്റകൃത്യത്തിലേക്ക് ആൽബിൻ തയ്യാറെടുത്തതിന്‍റെ സൂചനയാണിതെന്നാണ് റിപ്പോർട്ട്. നാട്ടിൽ ഒരാളുമായി പ്രണയത്തിലായിരുന്നു യുവാവ്. ഈ ബന്ധം തുടരാൻ കുടുംബം തടസമാണെന്ന് കരുതിയതും കൊലപാതകത്തിന് കാരണമായി.
Read also: ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ല
മയക്കുമരുന്നിന് അടിമയായ ആൽബിൻ രാത്രിയിൽ ഉറങ്ങാതെ ഫോൺ കോളുകളിലും ചാറ്റുകളിലും മുഴുകിയിരിക്കുമായിരുന്നു. ഇക്കാര്യത്തിൽ പലതവണ അച്ഛൻ ബെന്നി വഴക്ക് പറഞ്ഞിട്ടുണ്ട്. ഇതും വൈരാഗ്യത്തിന് കാരണമായി. ലോക്ക്ഡൗണിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴുള്ള മാനസിക സംഘർഷവും പ്രതിക്ക് കുറ്റത്തിന് പ്രേരണയായിട്ടുണ്ടാകാമെന്ന് കാസർകോട് എസ് പി ഡി.ശിൽപ്പ വ്യക്തമാക്കി. അതേസമയം വൈദ്യപരിശോധനയിൽ ആൽബിന് മാനസികപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതായി വെള്ളരിക്കുണ്ട് സിഐ അറിയിച്ചു.
Post Your Comments