ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍ ഗതാഗതത്തെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം. രണ്ട് വര്‍ഷത്തിനുള്ളില്‍ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്താന്‍ അണിയറയില്‍ ഒരുങ്ങുന്നത്. സ്ലീപ്പര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഓട്ടേറെ സൗകര്യങ്ങളുമായാകും വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങുക.
Read Also: ഭയം വേണ്ട: ആപത്ഘട്ടങ്ങളിൽ സ്ത്രീസുരക്ഷ വിരൽത്തുമ്പിൽ
വന്ദേ ഭാരതതിന്റെ ആദ്യ സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഒന്നാം പാദത്തില്‍ തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ചെന്നൈ, ബെംഗളൂരു, മൈസൂരു, വിശാഖപട്ടണം, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കാണ്‍പൂര്‍, വാരണാസി എന്നീ നഗരങ്ങളിലാണ് വന്ദേഭാരത് ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നത്. വരും മാസങ്ങളില്‍ തന്നെ കൂടുതല്‍ അതിവേഗ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് റെയില്‍ മന്ത്രാലയം നല്‍കുന്ന വിവരം.
പുതിയ ട്രെയിനുകളുടെ നിര്‍മ്മാണത്തിനായി ടാറ്റാ സ്റ്റീലുമായി റെയില്‍വേ മന്ത്രാലയം കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. എച്ച്എല്‍ബി പ്ലാറ്റ്ഫോമുകള്‍ക്കുമുള്ള കരാറിലും ഒപ്പുവെച്ചു. കമ്പനിയുമായി സഹകരിച്ച് 2023-ല്‍ 22 അതിവേഗ ട്രെയിനുകളാകും നിര്‍മ്മിക്കുക. 2024-ന്റെ ആദ്യ പാദത്തിലാകും വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കുക. ഫസ്റ്റ് ക്ലാസ് എസി മുതല്‍ ത്രീ ടയര്‍ എസി വരെയുള്ള കോച്ചുകളുടെ സീറ്റുകള്‍ നിര്‍മിക്കുന്നതും ടാറ്റാ സ്റ്റീല്‍ തന്നെയാണ്. ഇതിനായി റെയില്‍വേ ഏകദേശം 145 കോടി രൂപയുടെ ടെന്‍ഡര്‍ ടാറ്റ സ്റ്റീലിന് നല്‍കിയിട്ടുണ്ട്.
പുറത്തെ കാഴ്ചകള്‍ കാണുന്നതിന് 180 ഡിഗ്രിയില്‍ കറങ്ങാവുന്ന തരത്തിലാണ് ട്രെയിനുകളുടെ സീറ്റുകള്‍ ഒരുക്കുന്നത്.
Post Your Comments