ന്യൂഡൽഹി: രാജ്യത്ത് എച്ച് 3 എൻ 2 വൈറസ് പടരുന്നു. 90 ലധികം പേർക്ക് എച്ച് 3 എൻ 2 ബാധിച്ചതായാണ് വിവരം. രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിലും ഹരിയാനയിലും ഓരോ മരണം വീതമാണ് സ്ഥിരീകരിച്ചത്.
കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂരിൽ മാർച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഫെബ്രുവരി 24 നാണ് ഹിരേ ഗൗഡ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. മാർച്ച് ഒന്നിന് ഹിരേ ഗൗഡ മരണപ്പെട്ടു. മാർച്ച് 6ന് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചു. ആസ്ത്മയും ഉയർന്ന രക്തസമ്മർദ്ദവും ഉൾപ്പെടെയുള്ള രോഗങ്ങളുള്ള വ്യക്തിയായിരുന്നു ഹിരേ ഗൗഡ.
1968 ലാണ് H3N2 ഇൻഫ്‌ളുവൻസ വൈറസുകൾ മനുഷ്യരിൽ ബാധിക്കാൻ തുടങ്ങിയത്. സാധാരണഗതിയിൽ പ്രായമായവരിലും ചെറിയ കുട്ടികളിലും രോഗം പിടിപെട്ടാൽ അപകടസാധ്യത കൂടുതലാണ്. പനി, ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയാണ് ഈ വൈറസ് ബാധയുടെ സാധാരണ ലക്ഷണങ്ങൾ.
Post Your Comments