ThrissurKeralaNattuvarthaLatest NewsNews

കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പഞ്ചകർമ്മ ചികിത്സക്കെത്തിയ ഓസ്ട്രിയൻ സ്വദേശിക്ക് ദാരുണാന്ത്യം

ഓസ്ട്രിയ പൗരൻ ജെർഹാർഡ് പിൻ്റർ (76) ആണ് മരിച്ചത്

തൃശൂര്‍: തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദേശി തിരയിൽപ്പെട്ട് മരിച്ചു. ഓസ്ട്രിയ പൗരൻ ജെർഹാർഡ് പിൻ്റർ (76) ആണ് മരിച്ചത്.

Read Also : വിഷപ്പുക ശ്വസിച്ച് ചികിത്സയ്ക്കായി എത്തുന്നത് നിരവധിപേര്‍: കോവിഡിലെ പോലെ കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യ വകുപ്പ്

ഇന്നലെ വൈകുന്നേരം ആറ് മണിയോടെ തളിക്കുളം ബീച്ചിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ നാലിനാണ് ജെർഹാർഡ് പിൻ്ററും കുടംബവും പഞ്ചകർമ്മ ചികിത്സക്കായി തളിക്കുളത്തെ സ്വകാര്യ റിസോർട്ടിൽ എത്തിയത്. തുടർന്ന്, ഇന്നലെ വൈകീട്ട് കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെടുകയായിരുന്നു. ഉടൻ തളിക്കുളം ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ദീര്‍ഘനാളത്തെ തെരച്ചിലിന് ഫലം കണ്ടു; 2018ല്‍ അമ്മ തട്ടിക്കൊണ്ടുപോയ 4 വയസ്സുകാരിയെ കണ്ടെത്തിയത് 5 വർഷങ്ങൾക്ക് ശേഷം

മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button