തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശി ജോഷ്വ (19)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കടലിൽ കുളിക്കുന്നതിനിടെ കാണാതായ ജോഷ്വയെയുടെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
read also: സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം : ബിരിയാണി കച്ചവടക്കാരൻ പിടിയിൽ
തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷൻ പരിധിയിൽ ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് കടലിൽ കുളിക്കുന്നതിനിടെയാണ് ജോഷ്വയെ കാണാതായത്. സമാനമായി സെന്റ് ആൻഡ്രൂസ്, മര്യനാട്ടും സമാന രീതിയിൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
Post Your Comments