പാലക്കാട്: 10 വയസ്സുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 15 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തോലനൂർ പാലത്തറ പ്രകാശനെയാണ് (32) കോടതി ശിക്ഷിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
2017- 18 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി താമസിക്കുന്ന വീട്ടിൽ വന്ന് പ്രതി പല പ്രാവശ്യം ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പിഴ തുക ഇരക്ക് നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. പിഴ അടക്കാത്ത പക്ഷം ഒമ്പത് മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം.
Read Also : ആലപ്പുഴയില്‍ 9 കടകളിൽ മോഷണം; ഉണക്കമീൻ കടയിൽ നിന്ന് മുപ്പതിനായിരം രൂപ കവര്‍ന്നു
2019-ൽ കോട്ടായി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്.ഐമാരായ കെ.സി. അബ്ദുൽ ഹക്കീം, എ. അനന്തകൃഷ്ണൻ, ആർ. രാജേഷ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എ.എസ്.ഐ സതി പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി.
Post Your Comments