
തിരുവനന്തപുരം: സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിലെ പ്രതികൾ പൊലീസ് പിടിയിൽ. മൂന്നു ഓട്ടോ ഡ്രൈവർമാരാണ് അറസ്റ്റിലായത്.
കന്യാകുമാരിയിൽ ഈ മാസം 8-നാണ് സ്ത്രീയെ കെട്ടിയിട്ട് ഓട്ടോ ഡ്രൈവർമാർ മർദ്ദിച്ചത്. മാർത്താണ്ഡം സ്വദേശിനിയായ സ്ത്രീയാണ് മർദ്ദനത്തിനിരയായത്.
ഓട്ടോ ഡ്രൈവർമാർ അശ്ലീലം പറഞ്ഞപ്പോൾ സ്ത്രീ മുളക് പൊടി വിതറിയതിൽ പ്രകോപിതരായാണ് സ്ത്രീയെ ഇവർ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments