തുറവൂർ: വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വയോധിവൻ മരിച്ചു. എരമല്ലൂർ സന്ധ്യായിൽ ആന്റണി (82) ആണ് മരിച്ചത്.
ലോട്ടറി കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കൊച്ചുവെളി കവലയിൽ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിനുസമീപം വെച്ച് വയോധികനെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
Read Also : രാജ്യമെമ്പാടും ആയിരങ്ങള്‍ ആശുപത്രിയില്‍, വില്ലനായത് എച്ച്3എന്‍2 വൈറസുകളുടെ ഘടനാമാറ്റം
സംസ്കാരം നടത്തി. മക്കൾ: ഡയാന, മാർട്ടിൻ, മാർഗരറ്റ്, ഈഗ്നേഷ്യസ്. മരുമക്കൾ: ജോർജ്, മേരി, ഏലിയാസ്, ബിൻസി.
Post Your Comments