പ്രൈവസി പോളിസി കൂടുതൽ സുതാര്യമാക്കുമെന്ന് വാട്സ്ആപ്പ്. യൂറോപ്യൻ യൂണിയനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 2021- ൽ വാട്സ്ആപ്പ് അവതരിപ്പിച്ച പ്രൈവസി പോളിസിയാണ് കൂടുതൽ സുതാര്യമാക്കുന്നത്. വാട്സ്ആപ്പിന്റെ പ്രൈവസി പോളിസിയെ കുറിച്ച് യൂറോപ്യൻ കൺസ്യൂമർ ഓർഗനൈസേഷൻ, യൂറോപ്യൻ നെറ്റ്‌വർക്ക് ഓഫ് കൺസ്യൂമർ അതോറിറ്റീസ് തുടങ്ങിയ ഉപഭോക്തൃ കൂട്ടായ്മകളുടെ പരാതിയെ തുടർന്നാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കം.
വാട്സ്ആപ്പ് അവതരിപ്പിച്ച പ്രൈവസി പോളിസി ലളിതമല്ലാത്ത ഭാഷയിലായതിനാൽ ഉപഭോക്താക്കൾക്കിടയിൽ വലിയ തോതിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. ഇവയിൽ വ്യക്തത വരുത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ, പ്രൈവസി പോളിസി വ്യവസ്ഥകൾ അംഗീകരിക്കാനും, ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ മറ്റ് തേർഡ് പാർട്ടി കമ്പനികളുമായി പങ്കുവെക്കുന്നില്ലെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments