IdukkiNattuvarthaLatest NewsKeralaNews

മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം : രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നു, കടുവയെന്ന് സംശയം

പെരിയവരെ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കൊന്നത്

മൂന്നാർ: മൂന്നാറിൽ വീണ്ടും വന്യജീവിയുടെ ആക്രമണം. രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നു. പെരിയവരെ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കൊന്നത്.

പെരിയവരെ ലോവർ ഡിവിഷനിൽ ആണ് സംഭവം. ഇന്ന് രാവിലെ തോട്ടം തൊഴിലാളികളാണ് പശുക്കളുടെ ജ‍ഡം കണ്ടെത്തിയത്. ആക്രമിച്ചത് കടുവയെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാവിലെ മേയാൻ വിട്ട പശുക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം, കടുവ എന്നതിന് കൂടുതൽ പരിശോധന വേണമെന്നാണ് വനം വകുപ്പ് പറയുന്നത്.

Read Also : ‘ആത്മ സായൂജ്യം’; സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിന് മുന്നിൽ പ്രദക്ഷിണം-പ്രധാനമന്ത്രിയെ പരിഹസിച്ച് ജയറാം രമേശ്

രാവിലെ മേയാൻ വിട്ട പശുക്കൾ രാത്രി ഏറെ വൈകിയും തിരിച്ചെത്താത്തതിനാൽ പരിശോധന നടത്തിയിരുന്നു. എന്നാൽ, കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ പ്രദേശത്തിലൂടെ പോയ തോട്ടം തൊഴിലാളികളാണ് ആക്രമിച്ച് കൊന്നിട്ട പശുക്കളെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button