
വൈക്കം: കാർ നിയന്ത്രണം വിട്ട് ടോറസിലിടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. കാർയാത്രക്കാരായ മൂത്തേടത്തുകാവ് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
തലയാഴം മാരാവീടിന് സമീപം ഇന്നലെ വൈകുന്നേരം 4.15-ന് ആയിരുന്നു അപകടം. കാർ നിയന്ത്രണംവിട്ടു വരുന്നതുകണ്ട് വെച്ചൂർ ഭാഗത്തുനിന്നു വന്ന ടോറസ് ലോറി റോഡരികിലേക്ക് വെട്ടിച്ചു മാറ്റി വീടിന്റെ മതിൽ തകർത്ത് ഒതുക്കിയെങ്കിലും കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു നാട്ടുകാർ പറയുന്നു.
അപകടത്തിൽ ലോറിയുടെ മുൻഭാഗത്തെ ഒരു ചക്രം തകർന്നു. വിലയേറിയ ആധുനിക സൗകര്യങ്ങളോടു കൂടിയ കാറായിരുന്നതിനാൽ കാറിനു കാര്യമായ കേടുപാട് സംഭവിച്ചില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. വൈക്കം പൊലീസ് മേൽനടപടി സ്വീകരിച്ചു.
Post Your Comments