KottayamLatest NewsKeralaNattuvarthaNews

കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ടോ​റ​സി​ലി​ടി​ച്ചു : ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

കാ​ർ​യാ​ത്രക്കാ​രാ​യ മൂ​ത്തേ​ട​ത്തു​കാ​വ് സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

വൈ​ക്കം: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ടോ​റ​സി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ​യാ​ത്രക്കാ​രാ​യ മൂ​ത്തേ​ട​ത്തു​കാ​വ് സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇവരുടെ പരിക്ക് ​ഗുരുതരമല്ല.

Read Also : കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ ജിഷമോൾ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചിരുന്നെന്നും ആരോപണം

ത​ല​യാ​ഴം മാ​രാ​വീ​ടി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15-ന് ​ആയി​രു​ന്നു അ​പ​ക​ടം. കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു വ​രു​ന്ന​തു​ക​ണ്ട് വെ​ച്ചൂ​ർ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന ടോ​റ​സ് ലോ​റി റോ​ഡ​രി​കി​ലേ​ക്ക് വെ​ട്ടി​ച്ചു മാ​റ്റി വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത് ഒ​തു​ക്കി​യെ​ങ്കി​ലും കാ​ർ ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നെ​ന്നു നാ​ട്ടു​കാ​ർ പറയുന്നു.

അ​പ​ക​ട​ത്തിൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ഒ​രു ച​ക്രം ത​ക​ർ​ന്നു. വി​ല​യേ​റി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​ കൂ​ടി​യ കാ​റാ​യി​രു​ന്ന​തി​നാ​ൽ കാ​റി​നു കാ​ര്യ​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ല്ലെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വൈ​ക്കം പൊലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button