
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാറിലെ യാത്രക്കാരായ പേരുമല സ്വദേശികളായ സമീര്‍ (48), റീബ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read Also : ബ്രണ്ണൻ കോളേജിൽ യേശുവിനെയും കുരിശിനെയും അപമാനിച്ച് എസ്എഫ്ഐ: താമരശ്ശേരി രൂപതയുടെ താക്കീത്
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍ നാഗരുകുഴിയില്‍ വച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്നവര്‍ വെഞ്ഞാറമൂട്ടില്‍ നിന്നും പേരുമലയിലേക്കു പോവുകയായിരുന്നു. യാത്രക്കിടയില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.
പരിക്കേറ്റവർ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments