Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaCrime

അർദ്ധ സഹോദരനുമായി മകൾക്ക് അവിഹിതബന്ധം: നേരിട്ട് കണ്ട അമ്മയെ ഇല്ലാതാക്കി, ശാന്തിയെ മാറി മാറി കുത്തി പൂജയും ശിവയും

ഉന്നാവ്: അർദ്ധ സഹോദരനുമായി മകളുടെ അവിഹിത ബന്ധം കണ്ടുപിടിച്ച അമ്മയെ കൊലപ്പെടുത്തി മകളും കാമുകനും. ഉത്തർപ്രദേശിലെ ഉന്നാവിലാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ശിവം റാവത്ത്,​ തന്നു സിംഗ് എന്ന പൂജ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും അർദ്ധ സഹോദരങ്ങൾ ആണ്. സദർ കോട്വാലി പ്രദേശത്തെ മൊഹല്ല ബന്ധുവിഹാറിലെ വാടകവീട്ടിൽ ശാന്തി സിംഗ് (42) ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട ശാന്തി സിംഗ് എന്ന സ്ത്രീയുടെ മൂന്നാം വിവാഹത്തിലെ മകളാണ് 20കാരിയായ പൂജ. രണ്ടാം ഭർത്താവിന്റെ മകനാണ് ശിവം റാവത്ത്. ഇതിനിടെയാണ് പൂജയും ശിവയും തമ്മുള്ള അവിഹിത ബന്ധം ശാന്തി കണ്ടുപിടിച്ചത്. ഇരുവരെയും അമ്മ അരുതാത്ത സാഹചര്യത്തിൽ കണ്ടിരുന്നുവെന്നും തുടർന്ന് അമ്മ മകൾക്ക് വേറെ വിവാഹം നിശ്ചയിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. പൂജയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചത് കാമുകനും ഇഷ്ടമായില്ല.

തുടർന്ന് ഇരുവരും ശാന്തിയുമായി വഴക്കുണ്ടാക്കി. പലതവണ പറഞ്ഞിട്ടും ശാന്തി കേട്ടില്ല. ഭീഷണിപ്പെടുത്തിയെങ്കിലും അർദ്ധ സഹോദരങ്ങളായ മക്കളെ ഒന്നിച്ച് ജീവിക്കാൻ താൻ അനുവദിക്കില്ലെന്നായിരുന്നു ശാന്തി പറഞ്ഞത്. ഇതിൽ പ്രകോപിതയായ പൂജ അമ്മയെ കൊല്ലാമെന്ന് കാമുകനോട് പറഞ്ഞു. പദ്ധതിയും തയ്യാറാക്കി. തിങ്കളാഴ്ച ഉറങ്ങി കിടക്കുകയായിരുന്ന ശാന്തിയെ രണ്ടുപേരും ചേർന്ന് കൊലപ്പെടുത്തി. പൂജയും ശിവയും മാറിമാറി കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തിനും മുഖത്തിനുമാണ് കുത്തുകൊണ്ടത്.

കുത്തുകൊണ്ട് നിലവിളിച്ചെഴുന്നേറ്റ അമ്മയുടെ മുഖം മകൾ പൊത്തിപ്പിടിച്ചു. ശബ്ദം പുറത്തുകേൾക്കാതിരിക്കാനായിരുന്നു ഇത്. ഒടുവിൽ കൊല്ലപ്പെട്ടുവെന്ന് ഉറപ്പായപ്പോൾ ഇരുവരും ഒളിവിൽ പോയി. കൊലപാതകത്തിന് ശേഷം കാണാതായ മകൾ പൂജയുടെ മൊബൈൽ കാൾ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ശിവം റാവത്തിനെ കസ്റ്റഡിയിൽ എടുത്തു. അമ്മയെ കൊലപ്പെടുത്തി ഡൽഹിയിൽ പോയി ഒരുമിച്ച് ജീവിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടത്. നിലവിൽ രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button