കൊച്ചി: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച മാധ്യമ പ്രവർത്തക സുജയ പാർവതിയുടെ ഒരു വീഡിയോ ആണ്. ട്വന്റിഫോറ് ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററാണ് സുജയ പാർവതി. സംഘപരിവാറിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ വനിതാ സമ്മേളനത്തിൽ പങ്കെടുത്ത സുജയ കേരളത്തിൽ സ്ത്രീപീഡനക്കേസുകൾ വർദ്ധിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സുജയയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
നികേഷിനും അഭിലാഷിനും സിപിഎം വേദികളിൽ പോകാമെങ്കിൽ സുജയക്ക് എന്തുകൊണ്ട് ബിഎംസ് പരിപാടിയിൽ പങ്കെടുത്തുകൂടാ എന്ന് പലരും ചോദിക്കുന്നു. അസഹിഷ്ണുതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഒരു തൊഴിലാളി സംഘടനയുടെ വേദിയിൽ എത്തിയതിന് ഒരു വനിതാ മാദ്ധ്യമപ്രവർത്തകയെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നീചമായ രീതിയിൽ അധിക്ഷേപിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.
പോസ്റ്റ് പൂർണ്ണ രൂപം
നികേഷിനും അഭിലാഷിനും എല്ലാം സിപിഎം വേദികളിൽ പോകാമെങ്കിൽ സുജയക്ക് എന്തുകൊണ്ട് BMS പരിപാടിയിൽ പങ്കെടുത്തുകൂടാ…?
മാദ്ധ്യമപ്രവർത്തകർ പൊതുപ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കരുതെന്ന് പറയുന്നത് ഒരുതരം കൊളോണിയൽ അടിമത്തം മാത്രമാണ്. അസഹിഷ്ണുതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഒരു തൊഴിലാളി സംഘടനയുടെ വേദിയിൽ എത്തിയതിന് ഒരു വനിതാ മാദ്ധ്യമപ്രവർത്തകയെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നീചമായ രീതിയിൽ അധിക്ഷേപിക്കുകയാണ്.
സ്ഫടികത്തിലെ ചാക്കോ മാഷ് ആസ്വദിച്ച് ചോക്ലേറ്റ് കഴിക്കുമ്പോൾ അത് താൻ വെറുക്കുന്ന മകൻ കൊണ്ടുവന്നതാണെന്ന് മകൾ പറയുമ്പോൾ കയ്പ്പാണെന്ന് പറഞ്ഞ് തുപ്പുന്നത് പോലെയാണ് കേരളത്തിലെ സാംസ്കാരിക മേഖല. ഇടതുപക്ഷത്തിനും ജിഹാദികൾക്കും ഒരു നിയമം സംഘപരിവാറിന് മറ്റൊരു നിയമം. ഒരുതരം രാഷ്ട്രീയ അയിത്തം എന്ന് തന്നെ പറയാം. അതൊന്നും ഇനി അംഗീകരിച്ചു തരാൻ പുതിയ കേരളം തയ്യാറല്ല എന്നതാണ് സുജയയുടെ പ്രസംഗം കാണിച്ചുതരുന്നത്.
Post Your Comments